rimitomy wishes birthday to mother: ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും നായിക എന്നതിനേക്കാൾ ഗായികയായി അറിയപ്പെടുന്ന താരമാണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവനിലെ ‘ചിങ്ങ മാസം’ എന്ന പാട്ടിലൂടെയാണ് റിമി പിന്നണി ഗാനരംഗത്തേക്കെത്തുന്നത്. പിന്നീട് ഒരുപാട് സിനിമകളുടെ ഭാഗമായി.
സോഷ്യൽ മീഡിയയിലും സജീവമായ റിമി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോളിതാ തന്റെ അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ടുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. ഫാമിലിക്കൊപ്പം അമ്മയുടെ ജന്മദിനം ആഘോഷിക്കുന്നതിനിടയിലെ നിമിഷങ്ങൾ പങ്കുവച്ചുകൊണ്ട് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്ത ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്.
സിനിമലോകത്തുനിന്നുള്ള താരങ്ങൾക്കൊപ്പം ആരാധകരും അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തി.റിമി പങ്കുവെച്ച ചിത്രങ്ങളിൽ അമ്മയുടെ പിറന്നാൾ ആഘോഷത്തിൽ ആഹ്ലാദിക്കുന്ന നായിക മുക്തയെയും കാണാം.
rimitomy wishes birthday to mother
നിരവധി പരസ്യ ചിത്രങ്ങളിലും റിയാലിറ്റി ഷോകളിൽ വിധികർത്താവായും റിമി ആരാധകർക്കിടയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലും തരാം വളരെയധികം സജീവമാണ്. റിമിയുടെ യൂട്യൂബ് ചാനലിനും വളരെയധികം ആരാധകർ ഉണ്ട്.