nikhila vimal speaks about guruvayur ambala nadayil: സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് നിഖില വിമൽ. ശ്രീബാല കെ. മേനോൻ സംവിധാനം ചെയ്‌ത ലവ് 24 x 7 എന്ന ചിത്രത്തിലൂടെ നായികയായും നിഖില അരങ്ങേറി. മലയാളത്തിന് പുറമെ തമിഴിലും ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാൻ നിഖിലക്ക് സാധിച്ചു. മാരി സെൽവരാജ് സംവിധാനം ചെയ്ത വാഴൈയാണ് നിഖിലയുടെ ഏറ്റവും പുതിയ ചിത്രം. മികച്ച പ്രതികരണമാണ് വാഴൈക്ക് ലഭിക്കുന്നത്
ഈ വർഷം മലയാളത്തിലെ ഏറ്റവും വലിയ വിജയമായി മാറിയ ഗുരുവായൂരമ്പല നടയിലും നിഖില പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ സിനിമയിൽ നിഖിലയെ കാണിക്കുന്ന സീനിൽ ‘അഴകിയ ലൈല’ എന്ന തമിഴ് പാട്ട് ഇട്ടതും വ്യത്യസ്ത അനുഭവം ആളുകൾക്ക് നൽകാനായിരുന്നു. ഒ.ടി.ടി റിലീസിന് പിന്നാലെ തമിഴിലെ പല ഇൻസ്റ്റഗ്രാം പേജിലും നിഖിലയുടെ സീനുകൾ വൈറലായി.ഷൂട്ടിന്റെ സമയത്ത് പാട്ടൊന്നും ഇല്ലായിരുന്നെന്നും അഴകിയ ലൈല എന്ന പാട്ട് ഉപയോഗിക്കുന്നുണ്ടെന്നുള്ള കാര്യം തനിക്കറിയാമായിരുന്നെന്നും നിഖില വിമൽ പറഞ്ഞു.

എന്നാൽ അത് തന്നെ കാണിക്കുമ്പോഴുള്ള സീനിലാണെന്ന് തീരെ പ്രതീക്ഷിച്ചില്ലെന്നും ഒ.ടി.ടി റിലീസിന് ശേഷം തന്നെ ടാഗ് ചെയ്തുകൊണ്ട് പല റീലും വന്നപ്പോഴാണ് ആ സീനിന്റെ ഇംപാക്‌ട് മനസിലായതെന്നും നിഖില കൂട്ടിച്ചേർത്തു. എസ്.എസ്. മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലാണ് നിഖില ഇക്കാര്യം പറഞ്ഞത്. ഷൂട്ടിന്റെ സമയത്ത് ഈ പാട്ട് എവിടെയും ഇട്ടിട്ടുണ്ടായിരുന്നില്ല. ‘അഴകിയ ലൈല’ എന്ന പാട്ട് ഈ സിനിമയിൽ യൂസ് ചെയ്യുന്നുണ്ടെന്ന് മാത്രമേ ആ സമയത്ത് അറയുള്ളൂ.
nikhila vimal speaks about guruvayur ambala nadayil
പക്ഷേ അത് എന്റെ ക്യാരക്ടറിനെ കാണിക്കുമ്പോഴാണെന്ന് എനിക്ക് അറിയില്ലായിരുന്നു. തിയേറ്ററിൽ ആ സീനിന് ചെറിയ രീതിയിലുള്ള റെസ്പോൺസാണ് കിട്ടിയത്. ഇത്രയേ ഉള്ളോ എന്നാണ് ആ സമയം വിചാരിച്ചത്.പക്ഷേ ഒ.ടി.ടി റിലീസിന് ശേഷമാണ് എല്ലാം മാറിയത്. എന്നെ ടാഗ് ചെയ്‌തുകൊണ്ട് കുറേ റീലുകൾ കണ്ടു. തമിഴിൽ ഇപ്പോൾ ആ പാട്ടാണ് ട്രെൻഡിങ്ങെന്ന് അപ്പോഴാണ് മനസിലായത്. പലർക്കും എന്റെ്റെ പേര് അറിയല്ല, പാർവതി, അഴകിയ ലൈല എന്നൊക്കയാണ് പല റീലിലും എനിക്ക് പേരിട്ടിരിക്കുന്നത്. ഇത്ര റീച്ച് ഞാനടക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല,’ നിഖില പറഞ്ഞു.