nikhila vimal new photoshoot pictures goes viral: ഇതിനോടകം നിരവധി ഫോട്ടോഷൂട്ടുകളുടെ ഭാഗമായിട്ടുണ്ട് നിഖില. ഈ ഫോട്ടോകളെയെല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. താരത്തിന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഗുരുവായുരമ്പല നടയില്‍ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.മലയാള സിനിമ ആസ്വാദകര്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് നിഖില വിമല്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും തന്റെ നിലപാടുകള്‍ പരസ്യമായി പറഞ്ഞും നിഖില എന്നും ആരാധകരെ തന്നോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
കേരളത്തില്‍ ബീഫ് കഴിക്കാന്‍ പാടില്ലല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് കൃത്യമായി മറുപടി കൊടുത്തതിലൂടെയാണ് നിഖില കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇവിടെ ബീഫ് കഴിക്കാമെന്നും അതിന് ഒരു പ്രശ്നവുമില്ലെന്നാണ് അന്ന് നിഖില മറുപടി നല്‍കിയത്.
ഗുരുവായൂർ അമ്പലങ്ങളിൽ വാഴ എന്ന ചിത്രങ്ങളാണ് താരത്തിന്റെ അവസാന റിലീസുകളും പ്രേക്ഷകർ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളും.
നിലപാട് കൊണ്ടും അഭിനയം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട നിഖിലയുടെ ഫോട്ടോകള്‍ക്കും നല്ല അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കാറ്. ഇപ്പോഴിതാരത്തിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ കീഴടക്കിയിരിക്കുകയാണ് പച്ചനിറത്തിലുള്ള സാരിയിലുള്ള ചിത്രങ്ങളാണ് വൈറൽ ആയിരിക്കുന്നത്. മേക്കപ്പില്ലെങ്കിലും അതീവസുന്ദരിയായ ഒരു താരമാണ് നിഖില എന്നാണ് ഈരീധകരുടെ അഭിപ്രായം. അതിനാൽ തന്നെ താരത്തിന്റെ മിക്ക ഫോട്ടോഷൂട്ട് ചിത്രങ്ങളും പെട്ടന്ന തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ താരം പോസ്റ്റ് ചെയ്തിട്ടുള്ള ചിത്രങ്ങളിലും നിഖില അതീവ സുന്ദരിയാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
nikhila vimal new photoshoot pictures goes viral
നിഖിലയുടെ മറ്റൊരു ചിത്രമായ കഥ ഇന്നുവരെ എന്ന ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ബിജുമേനോൻ നായകനാവുന്ന ചിത്രത്തിൽ നർത്തകി മേതിൽ ദേവികയാണ് നായികയായി എത്തുന്നത്. ഈ ചിത്രത്തിലും നിഖില ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ധിഖ്, അനുശ്രീ, അനുമോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അതാദ്യമായാമ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്. നേരത്തെ ഒരു നാടകത്തിൽ താരം ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഈ ചിത്രം ഒരു വിജയമാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.