meerajasim new movie: നൂതന സാങ്കേതികവിദ്യയിലെ വിസ്മയമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) കഥാപാത്രം ഇനി മലയാള സിനിമയിലും എത്തുകയാണ്. ‘പാലും പഴവും’ എന്ന വികെ പ്രകാശിൻ്റെ സിനിമയിലെ നായികയായ മീരാ ജാസ്മിന്റെ രംഗങ്ങളാണ് എ.ഐ.യിൽ ഒരുങ്ങിയത്. 33 വയസ്സുകാരിയായ സുമി എന്ന കഥാപാത്രത്തെയാണ് മീര ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കഥയുടെ ഒരു ഭാഗത്തുള്ള 23-കാരിയായ സുമിയെയാണ് എ.ഐ.യിലൂടെ അവതരിപ്പിക്കുന്നത്. മലയാള സിനിമയിൽ ഇതാദ്യമായാണ് എ.ഐ. കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സംവിധായകനായ വി.കെ. പ്രകാശിന്റെ ആശയത്തിലാണ് എ.ഐ. കഥാപാത്രത്തെ രണ്ടത്തെത്തുന്നതെന്ന് തിരക്കഥാകൃത്ത് ആശിഷ് രജനി ഉണ്ണികൃഷ്‌ണൻ പറഞ്ഞു. രാജസ്ഥാനിൽ നിന്നുള്ള എ.ഐ. വിദഗ്ധൻ ദിവ്യേന്ദ്ര സിങ് ജാദൂനും വി.എഫ്.എക്സ്. വിദഗ്‌ധൻ ഭൗതിക് ബലാറും ചേർന്നാണ് എ.ഐ. സുമിയെ സൃഷ്ടിച്ചത്. മീരാ ജാസ്മിന്റെ ചെറു പ്രായത്തിൽ അതായതു 23 വയസ്സിലുള്ള ഫോട്ടോകളും വീഡിയോകളും ശേഖരിച്ച് അതിൽ റീ ക്രിയേഷൻ നടത്തിയാണ് എ.ഐ. കഥാപാത്രത്തെ ഒരുക്കിയത്.

മീരാ ജാസ്മിനെ വെച്ച് സാധാരണ പോലെ ഷൂട്ടിങ് നടത്തി. ആ സമയത്ത് ശരീരഭാഷയിൽ 23-കാരിയായിരിക്കാൻ മീര പ്രത്യേകം ശ്രദ്ധിച്ചു. ഷൂട്ട് ചെയ്ത ഫൂട്ടേജ് കംപ്യൂട്ടറിലേക്ക് മാറ്റിയ ശേഷം പല ഘട്ടങ്ങളിലുള്ള എ.ഐ. പ്രോസസിങ്ങിനു വിധേയമാക്കിയാണ് ഈ രൂപത്തിൽ എത്തിച്ചത്. ചുണ്ടുകളുടെയും കണ്ണുകളുടെയും ചലനമടക്കമുള്ള കാര്യങ്ങൾ കപല തവണ ട്യൂണിങ് നടത്തിയ ശേഷമാണ് ഇറക്കുന്നത് . മൂന്ന് മിനിറ്റിലേറെ നീണ്ടു നിൽക്കുന്നതാണ് എ.ഐ. കഥാപാത്രം.
meerajasim new movie
തന്റെ സിനിമാ ജീവിതത്തിൽ അപൂർവമായൊരു അനുഭവമാണ് എ.ഐ. കഥാപാത്രമെന്ന് മീരാ ജാസ്മിൻ പറഞ്ഞു. കഥാപാത്രത്തിന് അല്പംപോലും പാളിച്ചയില്ലാതെ എ.ഐ. കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എളുപ്പമായിരുന്നില്ല. ഷൂട്ടിങ് സമയത്ത് ശരീരഭാഷയിൽ പ്രായക്കുറവ് ഫീൽ ചെയ്യണമെന്ന് സംവിധായകൻ പറഞ്ഞിരുന്നു എന്ന് മീര പറയുന്നു. ഓപ്പം ഡബ്ബിങ്ങിൽ പ്രായക്കുറവുള്ള ഒരാളായിട്ടാണ് ശബ്ദം നൽകിയതെന്നും മീരാ ജാസ്മിൻ പറഞ്ഞു. തീയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണത്തോടെയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മീരയുടെ തിരിച്ചു വരവാണ് ചിത്രം എന്നും ആരാധകർ വിശേഷിപ്പിക്കുന്നു.