amirkhan speaks about his third marriage: കിരൺ റാവുവുമായുള്ള വിവാഹമോചനത്തിന് ശേഷം ബോളിവുഡ് നടൻ ആമീർ ഖാൻ വീണ്ടും വിവാഹിതനായേക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.റിയ ചക്രബർത്തിയുടെ പോഡ്കാസ്റ്റിലെ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യത്തെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. പ്രായം 59 ആയതിനാൽ അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ഒറ്റയ്ക്കുള്ള ജീവിതം മടുത്തുവെന്നും ഒരു പങ്കാളിയെ ആഗ്രഹിക്കുന്നുവെന്നുമാണ് ആമിർ ഖാൻ പറഞ്ഞയുന്നത്.മൂന്നാമതും വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അമീർഖാൻ പറഞ്ഞത് ഇപ്രകാരമാണ്.എനിക്ക് ഇപ്പോൾ 59 വയസ്സായി, ഞാൻ എങ്ങിനെയാണ് വീണ്ടും വിവാഹം കഴിക്കുക, ബുദ്ധിമുട്ടായി തോന്നുന്നു .
എനിക്കിപ്പോൾ ജീവിതത്തിൽ വളരെയധികം ബന്ധങ്ങളുണ്ട്, എൻ്റെ കുടുംബവുമായും കുട്ടികളുമായും ഞാൻ വീണ്ടും ഒന്നിച്ചിരിക്കുകയാണ്. എന്നോട് അടുപ്പമുള്ള ആളുകളുമായി കഴിയുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്. ഒരു മികച്ച വ്യക്തിയാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്, ആമീർ ഖാൻ അഭിമുഖത്തിൽ പറയുന്നു.ഒരിക്കലും ഞാൻ എകാന്തത ഇഷ്ടപ്പെടുന്നില്ല. ബന്ധങ്ങളുണ്ടാകുന്നത് ഞാൻ ഇഷ്ടപ്പെടുന്നുവെന്നും താരം കൂട്ടിച്ചേർക്കുന്നു.വിവാഹം കഴിയ്ക്കുന്നതില് ഉപദേശം തേടിയ അവതാരകയോട് രണ്ട് വിവാഹബന്ധങ്ങളും പരാജയപ്പെട്ട തന്നെപ്പോലൊരാളോട് ഈ വിഷയത്തെ കുറിച്ച് ചോദിക്കുന്നത് അനുചിതമാണെന്നും എന്നുമാണ് അമീർഖാന്റെ രസകരമായ മറുപടി.
ഒരു ദിവസം പോലും നിങ്ങൾക്ക് ഉറപ്പിക്കാൻ കഴിയില്ല. എനിക്ക് എൻ്റെ സ്വന്തം ജീവിതത്തെ പോലും വിശ്വസിക്കാൻ കഴിയില്ല. പിന്നെങ്ങിനെ മറ്റൊരാളുടെ ജീവിതത്തെ വിശ്വസിക്കുമെന്നും ആമിർ പറഞ്ഞു. ഒറ്റയ്ക്കുള്ള ജീവിതത്തിന് താല്പര്യമില്ലെന്നും കൂട്ടിനായി ഒരു പങ്കാളിയെ ആഗ്രഹിക്കുന്നുണ്ടെന്നും താരം തുറന്നു പറയുന്നു. വിവാഹത്തിൻ്റെ വിജയം ഓരോ വ്യക്തിക്കും വ്യത്യസ്തമാണെന്ന് അദ്ദേഹം പറയുന്നു.തൻ്റെ മുൻ ഭാര്യമാരായ കിരൺ, റീന ദത്ത എന്നിവരുമായി താൻ ഇപ്പോഴും എങ്ങനെയാണ് അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നതെന്നും താരം പറയുകയുണ്ടായി.

1986 ൽ ആണ് റീന ദത്തയുമായുള്ള താരത്തിന്റെ ആദ്യവിവാഹം. ആ ബന്ധം 2002ൽ അവസാനിച്ചു. അതിനുശേഷം 2005ൽ ആണ് സംവിധായകയായ കിരൺ റാവുവിനെ അമീർ ഖാൻ വിവാഹം കഴിച്ചത് . എന്നാൽ ആ ബന്ധം 2022 ഓടെ അവസാനിക്കുകയും ചെയ്തു. കിരൺ നല്ലൊരു വ്യക്തിയാണെന്നും തന്നെ ഒരുപാട് മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ആമിർ പറയുന്നുണ്ട്. ആമിർ പൊതുവേ സിനിമയെ കുറിച്ചും അതിലെ മറ്റു സാധ്യതകളെ കുറിച്ചും മാത്രമാണ് എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്നത്.
കുടുംബത്തോടെ ഇരിക്കുമ്പോൾ പോലും ആമിർ മറ്റൊരു ലോകത്തായിരിക്കും. അതിനാൽ ആമിറിന് ആരോടും ഇഷ്ടമില്ലെന്ന് കിരൺ അദ്ദേഹത്തിനോട് തന്നെ പറഞ്ഞിട്ടുണ്ട്.തന്റെ സ്വഭാവത്തെ മാറ്റണമെന്നും മറ്റുള്ളവരെ പോലെ പെരുമാറണമെന്നും കിരൺ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ആമിർ കൂട്ടിച്ചേർത്തു.കേതൻ മേത്തയുടെ ഹോളി എന്ന ചിത്രത്തിലൂടെയാണ് ആമീർ ഖാൻ ബോളിവുഡിൽ തുടക്കം കുറിക്കുന്നത്. പിൽക്കാലത്ത് ഖയാമത് സേ ഖയാമത് തക്, ജോ ജീതാ വഹി സിക്കന്ദർ, രംഗീല, രാജാ ഹിന്ദുസ്ഥാനി, ഗുലാം, സർഫറോഷ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടി.ലഗാൻ, ദിൽ ചാഹ്താ ഹേ, രംഗ് ദേ ബസന്തി, താരേ സമീൻ പർ, ഗജിനി, 3 ഇഡിയറ്റ്സ്, ദംഗൽ എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനം താരം കാഴ്ചവച്ചു.അദ്വൈത് ചന്ദൻ്റെ ലാൽ സിംഗ് ഛദ്ദയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം.
amirkhan speaks about his third marriage
ആർ എസ് പ്രസന്ന സംവിധാനം ചെയ്യുന്ന സിത്താരെ സമീൻ പർ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ആമീർ ഖാൻ ഇപ്പോൾ. ചിത്രത്തിൽ ജെനീലിയ ദേശ്മുഖും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.അമീർഖാന്റെ മകൾ നിറയുടെ വിവാഹം ഈ അടുത്ത കാലത്താണ് നടന്നത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു.ആമീറിന്റെ കുടുംബ ജീവിതം പലപ്പോഴും ആരാധകർ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത് . രണ്ട് തവണ വിവാഹമോചനം നേടിയ താരത്തിന് തന്റെ ആദ്യ ഭാര്യ റീന ദത്തയുമായോ രണ്ടാമത് വിവാഹം ചെയ്ത കിരൺ റാവുവുമായോ ഒരു പ്രശ്നവും ഇല്ല.വളരെ സൗഹൃദത്തിലാണ് അവർ മുന്നോട്ടുപോകുന്നത്. മാത്രമല്ല റീന ദത്തയും കിരൺ റാവുവും തമ്മിൽ വലിയ ആത്മബന്ധവും ഉണ്ട്.