manu warier speaks about ajith:മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് മഞ്ജു വാര്യർ.തന്റെ മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തികൊണ്ടിരിക്കുന്ന താരമാണ് മഞ്ജു. മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർ ആയാണ് മഞ്ജു അറിയപ്പെടുന്നത്.വർഷങ്ങൾക്ക് ശേഷം സിനിമയിലേക്കുള്ള മഞ്ജുവിന്റെ തിരിച്ചുവരവ് ഏറെ ശ്രെദ്ധ നേടി.ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയുള്ള മഞ്ജു വാര്യരുടെ രണ്ടാം വരവ് ഒരുപാട് സ്ത്രീകൾക്ക് മാറ്റത്തിനുള്ള പ്രചോദനമായി മാറുകയും ചെയ്തു. സല്ലാപം എന്ന ചിത്രത്തിലൂടെ മഞ്ജുവിന്റെ സിനിമ കരിയറിന് കാര്യമായ ഒരു തുടക്കം കുറിക്കുന്നത്.
ദേശീയ ചലച്ചിത്ര അവാർഡ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഏഴ് ഫിലിംഫെയർ അവാർഡുകൾ സൗത്ത് തുടങ്ങിയ നിരവധി അവാർഡുകളും മഞ്ജു വാര്യർ സ്വന്തമാക്കിട്ടുണ്ട്.1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് തുടക്കം കുറിക്കുന്നത്. ചിത്രത്തിലൂടെയാണ് വാര്യരുടെ അഭിനയ അരങ്ങേറ്റം . തൂവൽ കൊട്ടാരം സല്ലാപം ഈ പുഴയും കടന്ന് ആറാം തമ്പുരാൻ തുടങ്ങിയ ചിത്രങ്ങളിൽ ഏറെ ശ്രെദ്ധ നേടി. മഞ്ജുവിന്റെ ഓരോ സിനിമകളും ഇന്നും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

നീണ്ട ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവിലും മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ മഞ്ജു വര്യറിനു സാധിച്ചു.റാണി പത്മിനി, വേട്ട, ഉദാഹരണം സുജാത, വില്ലന്‍, ആമി, ഒടിയന്‍, ലൂസിഫര്‍, അസുരന്‍, പ്രതി പൂവന്‍കോഴി, ദി പ്രീസ്റ്റ്, ചതുർമുഖം തുടങ്ങിയ ശ്രദ്ധേയമായ സിനിമകളിലാണ് രണ്ടാം വരവിന് ശേഷം മഞ്ജു അഭിനയിച്ചത്. ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ആദ്യമായി മഞ്ജു, മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയും ചെയ്തു. ഒരു നടി എന്ന നിലയിൽ മാത്രം മഞ്ജുവാര്യരെ ഒതുക്കി നിർത്താൻ സാധിക്കില്ല. നർത്തകി എന്ന നിലയിലും ഏറെ പ്രേക്ഷക ശ്രദ്ധ മഞ്ജു പിടിച്ചുപറ്റിയിട്ടുണ്ട്. ഡാൻസിലൂടെ ആണ് താരം അഭിനയ ലോകത്തേക്ക് തുടക്കം കുറിക്കുന്നതും. അഭിനയത്തിരക്കിനിടയിലും നൃത്തത്തെ മറക്കാൻ ഒരുക്കവുമായിരുന്നില്ല.
ഫൂട്ടേജ് എന്ന ചിത്രമാണ് മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രം.തികച്ചും വ്യത്യസ്തമായ കഥാപാത്രമായാണ് മഞ്ജു വാരിയർ ഫൂട്ടേജിൽ എത്തിയിരിക്കുന്നത്. കുമ്പളിങ്ങി നൈറ്റ്സ്, അഞ്ചാം പാതിര, നടന്ന സംഭവം, അന്വേഷിപ്പിൻ കണ്ടെത്തും, ആൻഡ്രോയിഡ് കുഞ്ഞപ്പൻ തുടങ്ങി നിരവധി ചിത്രങ്ങളുടെ എഡിറ്ററായ സൈജു ശ്രീധരൻ സംവിധാനത്തിന് തുടക്കം കുറിക്കുന്ന ആദ്യ സിനിമയാണ് ഫൂട്ടേജ്.തമിഴ് നടൻ അജിത്ത് നായകനായ തുനിവ് എന്ന സിനിമയിൽ നായിക വേഷം ചെയ്തിരുന്നത് മഞ്ജു വാര്യർ ആയിരുന്നു അജിത്തിനൊപ്പം ഉള്ള ബൈക്ക് റൈഡിന്റെ ചിത്രങ്ങൾ ആ സമയത്ത് ഏറെ വൈറലായിരുന്നു. ഒരു അഭിമുഖത്തിൽ അതേക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു. റൈഡിങ്ങിൽ എനിക്ക് ആദ്യമേ ആഗ്രഹം ഉണ്ടായിരുന്നു. തുനിവിന്റെ ഷൂട്ടിന്റെ സമയത്താണ് ഞാൻ പോകുന്നത്.
manu warier speaks about ajith
അദ്ദേഹം വളരെ പ്രഫഷണൽ ആയിട്ടുള്ള ഒരു റൈഡറാണ്. നല്ല ക്വാളിറ്റിയുള്ള ഒരു ബൈക്ക് ആണ് അദ്ദേഹം. അതിനെക്കുറിച്ച് ഒരോ ചർച്ചകൾ ചെയ്തപ്പോഴാണ് റൈഡ് പോകാൻ താല്പര്യം ഉണ്ടെന്നും ബൈക്ക് ഓടിക്കാൻ ഒക്കെ അത്യാവശ്യം അറിയാം എന്ന് പറഞ്ഞപ്പോൾ അദ്ദേഹമാണ് എന്നെ ക്ഷണിച്ചത്. ആ ഷെഡ്യൂൾ കഴിഞ്ഞപ്പോൾ ലഡാക്കിലേക്ക് ഒരു പ്രൊഫഷണൽ ടീമിന്റെ കൂടെ പോകുന്നുണ്ടായിരുന്നു.അദ്ദേഹം വളരെ സ്വീറ്റായി എന്നെ ക്ഷണിച്ചതാണ് ആഗ്രഹവും സ്വപ്നവും കാണലും ഒക്കെ ഉണ്ടായിരുന്നുള്ളൂ. അത് നേരത്തെ ഇങ്ങനെ എക്സ്പീരിയൻസ് ചെയ്യുന്നത് അതിന് ഒരു കാരണമായത് അദ്ദേഹമാണ് എന്നും മഞ്ജു വാര്യർ പറയുന്നു.