advocate mini speaks about justice hema: ഹേമ എന്ന ഇപ്പോൾ സിനിമാമേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച ജഡ്‌ജി നിസ്സാരക്കാരിയല്ലെന്ന് അതിജീവിതയായ നടിയുടെ അഭിഭാഷക ടി.ബി. മിനി. യൂണിഫോമിൽ വെള്ളയിൽ രണ്ട് കറുത്ത നിറത്തിലുള്ള കുത്ത് കണ്ടത്തിൻ്റെ പേരിൽ കോടതിമുറിയിൽ നിന്ന് കേസ് വാദിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഇറകിവിട്ടത്തിൽ വിവാദമായ ജഡ്‌ജി കൂടിയാണ് ഹേമ . എല്ലാ കാര്യത്തിലും കർകഷ്യത്തിൻ്റെ മുഖമാണ് അവരുടേത്. അവർ ഒരു റിപ്പോർട്ട് നല്കിയാൽ അതിൽ കഴമ്പുണ്ടാകും.- അഡ്വ. മിനി പറയുന്നു.
നമ്മുടെ നാട്ടിൽ പല കമ്മീഷനും കമ്മിറ്റികളുമുണ്ട്. കമ്മീഷനാണെങ്കിൽ അത് നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കണം. പിന്നെ അതിന്മേൽ ചർച്ച ചെയ്യണം അതിനെതിരെ നടപടി എടുക്കണം. അതുകൊണ്ടാണ് ബുദ്ധിപരമായി സർക്കാർ കമ്മിറ്റിയെ വെച്ചത്. കമ്മിറ്റിയാവുമ്പോൾ കോടി രൂപ ചെലവഴിച്ചാണ് ഈ കമ്മിറ്റിയെ നിയോഗിച്ചത്. പക്ഷെ ഈ റിപ്പോർട്ടിലെ പ്രധാന കാര്യങ്ങൾ എല്ലാം ഒഴിവാക്കി. ബാക്കിയുള്ളത്മാത്രമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. – അഡ്വ. മിനി പറയുന്നു.
റിപ്പോർട്ട് വന്നതിന് ശേഷവും സർക്കാർ കഴിഞ്ഞ നാലര വർഷമായി ഇതിന് പുറത്തുവിട്ടിട്ടില്ല അത് ഇടതുപക്ഷ അനുനയത്തിൻ്റെ തെളിവാണ്. അവരുടെ അനാസ്ഥയാണ്. മുകേഷ് എന്ന വ്യക്തിയെ എല്ലാവർക്കും അറിയാം. അയാൾ ആരാണെന്ന്. ഇപ്പോൾ അയാൾ വന്നിരുന്ന് പറയുകയാണ് തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നാണ്. അതുപോലെ മന്ത്രി ഗണേഷ് കുമാർ.
advocate mini speaks about justice hema
ഇവരൊക്കെ ഇടത് പക്ഷ മന്ത്രിമാരായിരിക്കുക എന്ന് പറയുമ്പോൾ നാണം കൊണ്ട് തല താഴ്ത്തിപ്പോവുകയാണ്. എല്ലാ വലതുപക്ഷ ക്രിമകളെയും പിടിച്ച് ഇടതുപക്ഷമാക്കുക. എങ്ങിനെയെങ്കിലും അധികാരം പിടിച്ചെടുക്കുക. മുകേഷിന്റെ ഭാര്യമാർ രണ്ടും സമൂഹത്തിനുമുന്നിൽ ഒരുപാട് കാര്യങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് തന്റെ നിലപാടുകൾ വ്യക്തമാക്കിയവരാണ്. എത്രയോ വലിയ സഖാവായ ഗുരുദാസിനെ മാറ്റിയിട്ടാണ് മുകേഷിനെ കൊണ്ടുവന്നത്. പരാതികളുടെ അടിസ്ഥാനത്തിൽ കേസെടുക്കണം. അതാണ് ഇടത് സർക്കാർ ചെയ്യേണ്ടത്. പക്ഷെ അവർ അതിന് മുതിരുന്നില്ല. – അഡ്വ. മിനി ചൂണ്ടിക്കാട്ടി.