സൗദി അറേബ്യയിൽ വിലക്കോ ; സത്യാവസ്ഥ വെളിപ്പെടുത്തി താലിബ് അല്‍ ബലൂഷി!!

talib al balooshi reacts about the news: ആടു ജീവിതം സിനിമയിൽ വില്ലൻ വേഷം ചെയ്‌ത ഡോ. താലിബ് അൽ ബലൂഷിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങളിൽ പ്രതികരണവുമായി താരം രംഗത്തെത്തി. സൗദി പശ്ചാത്തലമാക്കിയുള്ള ചിത്രത്തിൽ ക്രൂരനായ അർബാബിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച തന്നെ ചിത്രത്തിലെ വേഷം കണക്കിലെടുത്ത് സൗദിയിൽ വിലക്കിയെന്ന തരത്തിലുള്ള വാർത്ത അടിസ്‌ഥാന രഹിതമാണെന്ന് താലിബ് അൽ ബലൂഷി പറഞ്ഞു.

സൗദി സർക്കാരിൽ നിന്നായി പ്രേവേശിക്കുന്നതിന് തനിക് വിളകുണ്ടെന്ന് തെളിയിക്കുന്ന യാതൊരു രേഖകളും ലഭിച്ചിട്ടില്ല എന്നും എന്ന് അദ്ദേഹം പറയുന്നു. ഇതൊരു സിനിമ മാത്രമാണ്. യഥാർത്ഥ ജീവിതമല്ല. താൻ ഒരു വേഷം അവതരിപ്പിക്കുക മാത്രമാണ് ചെയത്. വില്ലൻ കഥാപാത്രമായിട്ടും ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ അതിനെ ഏറ്റെടുക്കുകയും തന്നെ പ്രശംസിക്കുകയുമാണ് ചെയ്യുന്നതെന്നും ഡോ. താലിബ് അൽ ബലൂഷി പറഞ്ഞു.

talib al balooshi reacts about the news

ആടു ജീവിതത്തിന്റെ സംസ്ഥാന പുരസ്കാര ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം കേരളത്തിലാണ് ഉള്ളതിപ്പോൾ. ആടുജീവിതത്തിലൂടെ എത്തിയതാരം ഇപ്പൊൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ മാറിയിരിക്കുകയാണ്. നിരവധി പ്രേക്ഷകരാണ് ആടുജീവിതം എന്ന ചിത്രം കണ്ടത്. പൃഥ്വിരാജിന്റെ അഭിനയത്തെ കുറിച്ചും നിരവധി ചർച്ചകൾ ഉയർന്നു വന്നിരുന്നു. നിരവധി അവാർഡുകളും ചിത്രത്തെ തേടി എത്തിയിട്ടുണ്ട്.

മികച്ച സംവിധായകൻ, മികച്ച ചിത്രം മികച്ച നടൻ തുടങ്ങി നിരവധി അവാർഡുകളാണ് ചിത്രം വാരിക്കൂട്ടിയത്. ദേശീയ അവാർഡും ഈ ചിത്രത്തിന് ലഭിക്കും എന്ന പ്രതീക്ഷയിലാണ് പൃഥ്വിരാജിന്റെ ആരാധകർ. എ ആർ റഹ്‌മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറും വളരെ രസകരമായിരുന്നു.

Leave A Reply

Your email address will not be published.