അടിച്ചു കേറി ‘എ ആർ എം’ ട്രെയിലർ ; ഇതുവരെ 4.2 മില്യൺ കാഴ്ചക്കാർ, ഏറ്റെടുത്ത്‌ ആരാധകർ !!

ajayante randam moshanam trailer goes viral: ഓണം റീലീസായി തീയേറ്ററുകളിൽ എത്തുന്ന ടൊവിനോ തോമസ് ചിത്രമാണ് അജയൻറെ രണ്ടാം മോഷണം(എ ആർ എം). ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. വൻ ദൃശ്യവിരുന്നൊരുക്കിയ ചിത്രം ഞൊടിയിട കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തതും. ഇപ്പോഴിതാ യുട്യൂബ് ട്രെന്റ്റിങ്ങിൽ ഒന്നാമതാണ് ട്രെയിലർ 4.2 മില്യണിലധികം കാഴ്‌ചക്കാരെ സ്വന്തമാക്കിയാണ് ടൊവിനോ ചിത്രം ഈ നേട്ടം കൊയ്‌തത്.

ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ത്രീഡിയിലും ടുഡിയിലുമായി ചിത്രം പ്രദർശനത്തിനെത്തും. ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന ‘എആർഎം’ മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

അജയന്റെ രണ്ടാം മോഷണം. ത്രീഡിയിലും ടുഡിയിലുമായി പ്രദർശനത്തിനെത്തും. ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന ‘എആർഎം’ മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമ മൂന്ന് ഭാഷകളിലായി ആണ് ഹിന്ദി, , മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെയുo റിലീസ് ചെയ്ത്. ഈ ആറ് ഭാഷകളിലുമായി ചിത്രത്തിൻ്റെ ട്രൈലറുകളും പുറത്തു വന്നു. തിങ്ക് മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെ ആണ് ആദ്യമായി ചിത്രത്തിൻ്റെ ട്രൈലെർ ഇറക്കിയത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്‌മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്‌തി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമ കൂടിയാണിത്.

ജഗദീഷ്, ബേസിൽ ജോസഫ് , ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, ഇവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം ജോമോൻ ടി ജോൺ ആണ് നിർവഹിക്കുന്നത്.

ajayante randam moshanam trailer goes viral

കോ പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ, എഡിറ്റിങ് _ ഷമീർ അഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, ഡോ. വിനീത് എം.ബി, പ്രിൻസ് പോൾ,അഡീഷണൽ സ്ക്രീൻ പ്ലേ – ദീപു പ്രദീപ്, ലൈൻ പ്രൊഡ്യൂസർ -സന്തോഷ് കൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി,ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊറ പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ് പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, ഡോ. വിനീത് എം.ബി, പ്രിൻസ് പോൾ,അഡീഷണൽ സ്ക്രീൻ പ്ലേ – ദീപു പ്രദീപ്, പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ, ലൈൻ പ്രൊഡ്യൂസർ -സന്തോഷ് കൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ എന്നിവരും ആയിരുന്നു

Leave A Reply

Your email address will not be published.