റീ റിയലിസിനു ശേഷം ഷാരൂഖ് ഖാൻ ചിത്രം വീർ സാറ 100 കോടി ക്ലബ്ബിൽ.

veerzara get into 100 crore club: വർഷങ്ങൾക്കിപ്പുറം ആദ്യ കാലത്തെ പല ചിത്രങ്ങളും തിയ്യറ്ററുകളിൽ റീ റിലീസ് ചെയ്യുന്നത് ട്രെൻഡ് ആയിമാറി.പുതിയ ട്രെൻടിനൊപ്പം ഷാരൂഖ് ഖാൻ ചിത്രം റിലീസ്റിംഗിലൂടെ 1.8 കോടി രൂപ നേടിയതോടെ ‘വീർ സാറയുടെ’ ആജീവനാന്ത കളക്ഷൻ 100 കോടിയ്ക്കു മുകളിലായി.

മകൻ ആദിത്യ ചോപ്ര എഴുതിയ തിരക്കഥയിൽ നിന്ന് യാഷ് ചോപ്ര സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത ഇതിഹാസ റൊമാൻ്റിക് നാടക ചിത്രമാണ് വീർ സാറ. കിംഗ് ഖാൻ ഷാരൂക്കിനൊപ്പം പ്രീതി സിന്റെ,അമിതാഭ് ബച്ചൻ , ഹേമ മാലിനി , ദിവ്യ ദത്ത , മനോജ് ബാജ്‌പേയി , ബൊമൻ ഇറാനി , അനുപം ഖേർ , കിരൺ ഖേർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആദ്യ റിലീസിനു ശേഷം ഈ വർഷം ഫെബ്രുവരിയിലും സെപ്റ്റംബറിലും റീ റിലീസ് ചെയ്തിരുന്നു.

veerzara get into 100 crore club

റീ റിലീസിനു ശേഷം ചിത്രത്തിന്റെ ആകെ പ്രോഫിറ്റ് ആഗോളതലത്തിൽ 102.60 കോടി നേടി.2004 ൽ പ്രദർശനം നടത്തിയ ചിത്രത്തിന് 98 കോടി ഗ്രോസ്സ് നേടാൻ കഴിഞ്ഞിരുന്നു, വീണ്ടും ഈ വർഷം ഫെബ്രുവരിയിൽ വാലന്റൈൻസ് വീക്കിൽ പ്രദർശിപ്പിച്ച ചിത്രം 30 ലക്ഷം രൂപയോളം കളക്ഷൻ നേടി.

തുടർന്ന് സെപ്റ്റംബറിൽ 282 സ്ക്രീനുകളിൽ ചിത്രം റീ റിലീസ് ചെയ്തതോടെ ഒരാഴ്ചക്കുള്ളിൽ 1.8 കോടി രൂപയാണ് നേട്ടം.അങ്ങനെ ആകെ മൊത്തം 102.60 കോടി രൂപയിലേക്ക് ചിത്രത്തിന്റെ ആജീവനാന്ത കളക്ഷൻ എത്തി.

Leave A Reply

Your email address will not be published.