social media speaks about parvathy: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള നടി മാരുടെ തുറന്ന് പറച്ചിലുകളാണ് പുറത്ത് വരുന്നത്.ഓരോ ദിവസവും പുതിയ പുതിയ നടിമാര്‍ രംഗത്ത് വരുന്നു, പല പ്രമുഖരുടെയും പേരുകള്‍ വെളിപ്പെടുത്തുന്നു. സിനിമാ ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകള്‍ ഇനിയും തുടരുന്ന സാഹചര്യമാണ് കണ്ടുവരുന്നത്.ഈ സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിൽ നടി പാർവതി തിരുവോത്ത് കയ്യടി നേടുന്നത്.താരത്തിന്റെ നിലപാടുകൾ ഏറെ ശ്രെദ്ധിക്കപ്പെടുന്നു. പാർവതി തിരുവോത്തിനെപ്പോലെ കരുത്തുറ്റ പെൺകുട്ടികൾ ഉള്ള കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്നത് അഭിമാനമെന്ന് നടി മാല പാർവതിയും അടുത്തിടെ പറഞ്ഞിരുന്നു.

ഇതൊരു സ്വാതന്ത്ര്യ സമരം പോലെയാണ് എനിക്കു തോന്നുന്നത്. പാർവതി തിരുവോത്തിന്റെ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്നത് തന്നെ വലിയ അഭിമാനമാണ്. എന്തൊരു വിഷൻ ഉളള സ്ത്രീയാണ്. പുതിയൊരു ലോകം സൃഷ്ടിക്കുന്നതിനെക്കുറിച്ചാണ് അവർ ചിന്തിക്കുന്നത് എന്ന കുറിപ്പോടെ ഉള്ള ഇൻസ്റ്റഗ്രാം സ്റ്റോറി ആണ് മല പാർവതി പങ്കുവെച്ചിരുന്നത്. ഇത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.സ്വന്തമായി അഭിപ്രായം പറയാൻ ആർജവം കാണിക്കുന്ന പർവതിയെപ്പോലുള്ളവരുടെ അടുത്തൊന്നും തനിക്കെത്താനാവില്ലെന്നും മാലാ പാർവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഉർവശി ചേച്ചിയെ വിളിച്ചപ്പോൾ ആ കൊച്ചെന്തൊരു മിടുക്കിയാണ് എന്നൊക്കെ പറഞ്ഞിരുന്നുവെന്നും മാല പാർവതി വ്യക്തമാക്കിയിരുന്നു. കയ്യടികൾക്കും അഭിനന്ദനങ്ങൾ ഒക്കെ പുറകെ ഇപ്പോഴിതാ ആരാധകർ പാർവതി തിരുവോത്തിന് പുതിയ പേര് നൽകിയിരിക്കുകയാണ്.
പാർവ്വതി പങ്കുവെച്ച പുതിയ ചിത്രങ്ങൾക്ക് താഴെയാണ് പുതിയ പേര് എത്തിയിരിക്കുന്നത്. ഇനി മുതൽ പാർവ്വതി അല്ല ‘പവര്‍ തീ’ എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്.Look what you made us do… എന്നാണ് പാർവ്വതി തന്റെ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. അതേസമയം തങ്കലാന്റെ പ്രമോഷന്‍ സമയത്ത് തമിഴ് നടി രമ്യയുടെ പോട്കാസ്റ്റ് വീഡിയോയില്‍ പാര്‍വ്വതി തിരുവോത്ത് സംസാരിച്ച കാര്യങ്ങള്‍ ഏറെ വൈറലായിരുന്നു. മുൻപ് ഇന്റസ്ട്രിയില്‍ ഇത്തരത്തിലുള്ള ലൈംഗിക ചുവയുള്ള സംസാരവും പെരുമാറ്റവും തനിക്കു നേരെയും ഉണ്ടായിട്ടുണ്ട് എന്ന് പാര്‍വ്വതി പറയുന്നു. പതിനേഴ് – പതിനെട്ട് വയസ്സില്‍ ഇന്റസ്ട്രിയിലേക്ക് വന്നപ്പോള്‍ നേരിട്ടത് അത്ര സുഖകരമായ അനുഭവങ്ങള്‍ അല്ലായിരുന്നു.എന്റെ ശരീരം നോക്കി, ഇത്രയേയുള്ളൂ, പാഡ് വച്ചിട്ട് വാ എന്നൊക്കെ എൻ്റെ അമ്മയുടെ മുന്നിലിരുന്ന് പറഞ്ഞവരുണ്ട്. പാഡ് ഉപയോഗിച്ചാല്‍ ഇപ്പോഴൊരു പെണ്ണായി എന്നായിരിക്കും കമന്റ്- പാര്‍വ്വതി പറഞ്ഞു.
അത് നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പിന്നീട് തമാശയാണെന്ന് പറഞ്ഞ് തള്ളിക്കളയും. ഇവരുടെയൊക്കെ സിനിമ കണ്ടാണ് നമ്മള്‍ ഇന്റസ്ട്രിയിലേക്ക് വന്നത്. പക്ഷെ അടുത്തിടപഴകുമ്പോള്‍ ഇങ്ങനെയാണ്. എന്നാല്‍ ഇപ്പോള്‍ മാറ്റമുണ്ട്. നമുക്ക് പ്രതികരിക്കാന്‍ സാധിക്കുന്നു. തുറന്ന് പറയാന്‍ സാധിക്കുന്നു. അവകാശങ്ങള്‍ ചോദിച്ചു വാങ്ങാം. പക്ഷേ ആദ്യം മനസ്സിലാക്കേണ്ടത് സിനിമ ആരുടെയും തറവാട് വക സ്വത്തല്ല എന്നതാണ്. എല്ലാവര്‍ക്കും ഇവിടെ തുല്യ പ്രാധാന്യമാണ്.സിനിമ സെറ്റില്‍ ഒരു ഇന്റേണല്‍ കമ്മിറ്റി വേണം എന്നത് നിയമാണ്. അല്ലാതെ സിനിമ ഷൂട്ട് ചെയ്യുന്നത് നിയമപരമായി തെറ്റാണ്.
social media speaks about parvathy
അത് ആവശ്യപ്പെടാനുള്ള അറ്റ്‌ലീസ്റ്റ് എന്റെ സെറ്റില്‍ അതുണ്ടെന്ന് ഞാന്‍ ഉറപ്പ് വരുത്താറുണ്ട്. അതുകൊണ്ട് എനിക്ക് അവസരങ്ങള്‍ കുറയുമായിരിക്കും. അതല്ലെങ്കിലും ഇപ്പോള്‍ അങ്ങനെയാണ്- പാര്‍വ്വതി തിരുവോത്ത് പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ മലയാള സിനിമയിലെ പല പ്രമുഖരുടെ പേരുകളും പുറത്തുവന്നിരുന്നു. ബംഗാളി നടി ഉന്നയിച്ച ആരോപണം വിവാദമായതോടെ സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. നടിയുടെ പീഡന ആരോപണത്തെ തുടർന്ന് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നടൻ സിദ്ധിക്കും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി വെളിപ്പെടുത്തിയിരുന്നു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ രാജിവയ്ക്കുന്നു എന്നാണ് സിദ്ദിഖ് പറഞ്ഞിരുന്നത്.